കൊച്ചി: ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി കൊച്ചി ഓഫ് ക്യാമ്പസിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് യു.ജി.സി. ഹൈക്കോടതിയിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 2019- 2020 വര്‍ഷത്തെ അഡ്മിഷനുകള്‍ നിര്‍ത്തിവെച്ചതായി ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു. അംഗീകാരമില്ലാതെ കോഴ്സ് നടത്തിയതിന് സര്‍ക്കാരിനേയും യുജിസിയേയും ജെയ്ന്‍ യൂണിവേഴ്സിറ്റിയേയും പ്രതിചേര്‍ത്ത് ലോക് ജനശക്തി പാര്‍ട്ടി ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രമാ ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചിയില്‍ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നല്‍കിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൊച്ചി ക്യാമ്പസിലെ കോഴ്സുകള്‍ നിര്‍ത്തി വയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊച്ചി ജെയിന് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി. അംഗീകാരമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്കി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇത് ജെയ്ന്‍ യൂണിവേഴ്സിറ്റിക്ക് കനത്ത തിരിച്ചടിയാകും. മകന് അഡ്മിഷന് വേണ്ടിയാണ് രമാ ജോര്‍ജ് ജെയ്ന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജെയ്ന്‍ കൊച്ചി കാമ്പസിന് അംഗീകാരമില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. പ്രമുഖ ദിനപത്രങ്ങളില്‍ കോടികള്‍ പരസ്യം നല്‍കിയാണ് ജെയ്ന്‍ വിദ്യാര്‍ഥികളെ കണ്ടെത്തിയിരുന്നത്.
Read Also: http://rashtradeepam.com/high-court-intervenes-jain-university-kochi-off-campus-ugc-no-recognition/