തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. അഴിരൂര്‍ സി.എ രാജ്കുമാറിനെയാണ് വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന് സസ്പെന്‍ഡ് ചെയ്തത്. രണ്ടു ദിവസം മുമ്പ്് തച്ചോട് ഭാഗത്തുവച്ച് ഹെല്‍മെറ്റില്ലാതെ വാഹനത്തില്‍ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോണ്‍ നമ്ബര്‍ വാങ്ങിയ ശേഷം സി.ഐ പറഞ്ഞുവിട്ടു.
പിന്നാലെ നിരന്തരം ഫോണ്‍ വിളിയായി. ഒടുവില്‍, ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കേണ്ടെന്നും, കേസില്‍ നിന്നൊഴിവാക്കാന്‍ മുല്ലപ്പൂ വച്ച് തന്റെ ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ മതിയെന്നുമായി രാജ്കുമാറിന്റെ ആവശ്യം.എന്നാല്‍ യുവതി വഴങ്ങിയില്ല. ഇതോടെ ഇയാള്‍ യുവതിയെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് യുവതി സിഐയുടെ ഫോണ്‍ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്തു.
ശബ്ദ രേഖ സഹിതം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് പരാതി നല്കി. അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് രാജ് കുമാറിനെ ഐ.ജി സസ്പെന്റ് ചെയ്തത്. നേരത്തെ വെഞ്ഞാറമൂട് എസ്.ഐ ആയിരിക്കെ പ്രതിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ്കുമാറിന് സസ്പെന്ഷന് ലഭിച്ചിരുന്നു