സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ കസ്റ്റസ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീര്‍ മുഹമ്മദിനെയും കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍.
സ്പീകര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്റെ പേരില്‍ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് നാസിന്റെ മൊഴിയെടുക്കുന്നത്.
മസ്കത്തിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നല്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിന്റെ മൊഴി എടുക്കുന്നത്. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കോളേജിന്റെ പാര്‍ട്ടണര്‍മാരില്‍ ഒരാളായ ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്.
നിയമസഭ സമ്മേളനത്തിന് ശേഷം സ്പീക്കറെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം. അടുത്തയാഴ്ച തന്നെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കും. ഡോളര്‍ കടത്ത് എന്തിനു വേണ്ടിയായിരുന്നു എന്നും ആര്‍ക്കെല്ലാം ഇതില്‍ പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കോടതി വഴി രഹസ്യമൊഴിയായും കസ്റ്റംസ് രേഖപ്പെടുത്തി.