കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ യുവതിയെ മയക്കി കടത്തിക്കൊണ്ട് പോകാന്‍ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണര്‍. മയക്ക് മരുന്ന് നല്‍കിയെന്ന് യുവതിയുടെ പരാതി. സുഹൃത്തായ ഡോളി വിളിച്ചിട്ടാണ് ഹോട്ടലില്‍ പോയതെന്നും ഹോട്ടലില്‍ വച്ച് തനിക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയമുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
കേസില്‍ നാല് പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ മൂന്ന് വരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരെയാണ് എറണാകുളം എ സി ജെ എം കോടതിയാണ് അടുത്ത മാസം മൂന്ന് വരെ റിമാന്റ് ചെയ്തത്. ഇവരെ കൂടാതെ മറ്റാരെങ്കിലും ഉണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുനന്ത്. പ്രതികളെ ലഹരി പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. കൊച്ചി തേവരയിലെ ബാറില്‍ ലഹരി വില്പന നടന്നിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സഞ്ചരിക്കുന്ന കാറില്‍ വച്ചാണ് യുവതിയെ മൂന്ന് യുവാക്കള്‍ ബലാത്സംഗം ചെയ്തതത്. മയക്ക് മരുന്ന് നല്‍കിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച്ച കോടതിയില്‍ നല്‍കുമെന്നും പൊലീസ് അറിയിച്ചു.
സംഭവം നടന്ന ദിവസം ഹോട്ടലില്‍ നടന്ന സംഭവത്തിന്റെയും, രാത്രി സഞ്ചരിക്കുന്ന വാഹനത്തിന്റെയും സിസിട്ടിവി ദൃശ്യങ്ങളും, യുവതിയുടെ മെഡിക്കല്‍ പരിശോധനാ ഫലവും ലഭിച്ചതിന് ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.