ബംഗളൂരു: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം മണികണ്ഠന് അറസ്റ്റില്‍. ബംഗളുരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന മണികണ്ഠനെ തമിഴ്നാട് പോലീസ് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. മലേഷ്യക്കാരിയായ യുവതി നല്കിയ പരാതിയിലാണ് നടപടി. മദ്രാസ് ഹൈക്കോടതി മണികണ്ഠൻ്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിന്നാലെയാണ് നടപടി.
തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞമാസമാണ് യുവതി മണികണ്ഠനെതിരെ പരാതി നല്‍കിയത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനുപിന്നാലെ ഒളിവില്‍ പോകുകയും ചെയ്തു.
മണികണ്ഠനെ പിടികൂടാന്‍ പൊലീസ് രണ്ട് പ്രത്യേക സംഘങ്ങള്‍ ആവുകയായിരുന്നു. വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ചുവെന്നും, മൂന്ന് തവണ ഗര്‍ഭിണി ആക്കി എന്നുമാണ് യുവതി നല്കിയ പരാതി. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും, മലേഷ്യയിലെ തൻ്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അവര്‍ പറഞ്ഞു.