ലക്ഷദീപ്: രാജ്യദ്രോഹ കേസില്‍ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ ഇന്ന് കവരത്തി പൊലീസ് ചോദ്യം ചെയ്യും. വൈകിട്ട് നാലരയോടെയാണ് ഐഷ പൊലീസ് സ്റ്റേഷനില്‍ ഹാജരാകുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്.
എന്നാൽ, അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒരാഴ്ചയാണ് ഇടക്കാല ഉത്തരവിന്റെ കാലാവധി. ഇന്നലെയാണ് ഐഷ സുല്‍ത്താന അഭിഭാഷകനൊപ്പം ലക്ഷദ്വീപിൽ എത്തിയത്. നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും, പൊലീസ് തന്നെ അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.
അതേസമയം, ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഡല്‍ഹിയിലേക്ക് പോയി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി അഡ്മിനിസ്ട്രേറ്ററെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.