പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയിഡിന് പിന്നാലെ സംസ്ഥാനത്ത് പിഎഫ്ഐ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. പൊതു മുതല്‍ നശിപ്പിച്ചത് നിസ്സാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇതൊരു സാധാരണ കേസല്ലെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ആഭ്യന്തര സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. അതേസമയം സ്വത്ത് കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.