ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പയിൽ എട്ടുവയസുള്ള മകളെ അച്ഛന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മെക്കാനിക്ക് സൽമാൻ അലി(35)യാണ് അലീഷ പര്‍വീണിനെ മർദിച്ച് കൊലപ്പെടുത്തിയത്. കളിപ്പാട്ടത്തെച്ചൊല്ലി ഒമ്പത് വയസ്സുള്ള സഹോദരി അലീന പര്‍വീണിനെ അലീഷ വഴക്കിട്ടിരുന്നു. ഇത് കണ്ട് ദേഷ്യപ്പെട്ട അച്ഛൻ ഇരുവരെയും മർദിച്ചു. കുട്ടികളെ തല്ലുകയും ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു.
നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സാരമായി പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ചത്. അലീനയുടെ നില അതീവ ഗുരുതരമാണ്. ആശുപത്രി ജീവനക്കാരും അയൽക്കാരും സംഭവം പോലീസിൽ അറിയിച്ചു. അലീഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സൽമാനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു. അടിക്കടി വഴക്കുണ്ടാക്കുന്നതിനാല്‍ സൽമാനും ഭാര്യയും വേർപിരിയുകയായിരുന്നു. തുടര്‍ന്ന് അച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍.