ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 327 കിലോ കഞ്ചാവാണ് ചെന്നൈ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) പിടിച്ചെടുത്തത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയിലായി.
തിരുവനന്തപുരം സ്വദേശിയായ ശ്രീനാഥ്, ചെന്നൈ സ്വദേശി ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ മലയാളി ശ്രീനാഥ് വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് എന്‍സിബി വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ അണ്ണാവരത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. ലോറിയില്‍ രഹസ്യ അറയുണ്ടാക്കി 150 ഓളം പായ്ക്കറ്റുകളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ എന്‍സിബി ചോദ്യം ചെയ്തു വരികയാണ്.