ഉത്തർപ്രദേശിൽ മെർച്ചന്റ് നേവി ഓഫീസറെ ഭാര്യയും ആൺ സുഹൃത്തും ചേർന്ന് കൊലപെടുത്തി.മൃതദേഹം കഷ്ണങ്ങളാക്കിയ സിമന്റ് ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. നേവി ഉദോഗ്യസ്ഥനായ സൗരഭ് രജ്പുത് ആണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് മീററ്റിലാണ് സംഭവം. മകളുടെ ജന്മദിനം ആഘോഷിക്കുന്നതിനു വേണ്ടിയായിരുന്നു മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രജ്പുത് നാട്ടിലേക്ക് എത്തിയത്. മാർച്ച് 4 നാണ് ഭാര്യ മുസ്കൻ റസ്തോഗിയും സുഹൃത്ത് സാഹിൽ ശുക്ലയും ചേർന്നു സൗരഭിനെ കൊലപ്പെടുത്തിയത്. ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയതിനു ശേഷം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം 15 കഷ്ണങ്ങളായി മുറിച്ച് ഡ്രമ്മിനുള്ളിൽ സൂക്ഷിച്ചു. സംശയം തോന്നാതിരിക്കാൻ ഡ്രമ്മിൽ സിമൻറ് നിറച്ചു.
കൊലപാതകത്തിനു ശേഷം സുഹൃത്തായ സാഹിലിനൊപ്പും മുസ്കിൻ യാത്രപോയി. സംശയം ഉണ്ടാകാതിരിക്കാൻ ഇരുവരും ചേർന്ന് സൗരഭിൻ്റെ ഫോണിലൂടെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും കുടുംബാംഗങ്ങൾക്ക് മെസേജുകൾ അയക്കുകയും ചെയ്തു. എന്നാൽ ഫോൺ കോളുകൾ സൗരഭ് എടുക്കാതിരുന്നതോടെ സംശയം തോന്നിയ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് കൊലപാതകം പുറത്ത് ആകുന്നത്. മുസ്കൻ റസ്തോഗിയുടെയും സാഹിൽ ശുക്ലടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.