പ്രണയാഭ്യര്‍ത്ഥന നിരസിച്ച 15 വയസുകാരിയെ വെടിവച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ഭദോഹിയിലാണ് സംഭവം. അനുരാധ ബിന്ദ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സഹോദരി നിഷയ്ക്കൊപ്പം മടങ്ങി വരികയായിരുന്ന അനുരാധയുടെ തലയില്‍ 22കാരനായ അരവിന്ദ് വിശ്വകര്‍മ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥനത്തുവച്ച് തന്നെ കുട്ടി മരണപ്പെട്ടു. പ്രതി ഒളിവിലാണ്.
കൗമാരിക്കാരിയായ പെണ്‍കുട്ടിയോട് പ്രതി പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും അത് നിരസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായി പ്രതി പെണ്‍കുട്ടിയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു