കൈക്കൂലി കേസില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ എ.എം ഹാരിസിന് സസ്പെന്ഷന്. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതല്‍ അന്വേഷണം നടത്തും. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തെ ഹാരിസിന്റെ ആലുവയിലെ ഫ്ളാറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയ നിലയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ബക്കറ്റിലും പാത്രങ്ങളിലും കിച്ചന് കാബിന്റെ അടിയിലും അലമാരയിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്.
17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയത്. ഒരു റെയ്ഡില്‍ ഇത്രയും നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത് ആദ്യമാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എ.എം ഹാരിസിനെ കോട്ടയത്തെ ഒരു വ്യവസായിയുടെ കൈയ്യില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.