മരട് ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഫ്ളാറ്റ് പെളിച്ചാലുള്ള പരിസ്ഥിതിപ്രശ്നം പഠിക്കമെന്നായിരുന്നു ഹര്‍ജി. പരിസരവാസിയായ അഭിലാഷാണ് സുപ്രീകോടതിയെ സമീപിച്ചത്.
അതേസമയം മരട് വിഷയത്തില്‍ തല്ക്കാലം ഇടപെടില്ലന്ന് കേന്ദ്രവും നിലപാടെടുത്തു. പ്രശ്നം സംസ്ഥാന വിഷയമാണ്. മാത്രമല്ല സുപ്രീം കോടതി ഇടപെടലുമുണ്ട്. കേസ് പരിഗണിച്ച സന്ദര്ഭത്തിലൊന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇടപെട്ടിട്ടില്ല. പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു.