Gold smuggling
സ്വര്‍ണക്കടത്തു കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് എരഞ്ഞിക്കല്‍ ഷംജു അറസ്റ്റിലായത് സ്വർണക്കടത്തിന് പണം മുടക്കിയ രണ്ടുപേരെ രാവിലെ കസ്റ്റംസ് അറസ്റ്റുചെയ്തിരുന്നു. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് നേരത്തെ പിടിയിലായത്. അതിനിടെ, സ്വര്‍ണക്കടത്തിനായി പ്രതികള്‍ വിപുലമായ ധനസമാഹരണം നടത്തിയത് ക്രൗഡ്ഫണ്ടിങ് മാതൃകയിലെന്ന് വ്യക്തമായി. പലരില്‍നിന്നായി ഒമ്പതുകോടി രൂപ സമാഹരിച്ചു. പിടിയിലായ ജലാല്‍ ആണ് നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നത്. കേസിൽ എൻഐഎ അന്വേഷണം തുടരുകയാണ്.