ചെന്നൈ: ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബര്‍ അറസ്റ്റിൽ. പബ്ജി മദന്‍ (മദന്‍ കുമാര്‍) എന്ന യൂട്യൂബർ ആണ് അറസ്റ്റിൽ ആയത്. ധര്മപുരിയില്നിന്നുമാണ് ഇയാളെ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ധര്‍മപുരിയിലെ ഒരുസുഹൃത്തിന്റെ വീട്ടിൽ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ആണ് മദന്‍ ഒളിവിൽ പോയത്. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനല്‍ അഡ്മിനിസ്ട്രേറ്റര്‍ ഭാര്യ കൃതികയാണ്. ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. മദന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇയാൾക്കെതിരെ 157 സ്ത്രീകളാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ‘ടോക്സിക് മദന്‍ 18+’ എന്നിവ ഉള്‍പ്പെടെ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട് ഇയാൾക്ക്.