ഇടുക്കി: മാലിന്യം ഇട്ടതിനെചൊല്ലിയുള്ള തർക്കത്തിൽ വീട്ടമ്മ അയൽവാസിയുടെ കൈ വെട്ടിമാറ്റി. ഏഴാംമൈല്‍ സ്വദേശി മനുവിൻ്റെ കൈ ആണ് വെട്ടിയത്. സംഭവത്തില്‍ വീട്ടമ്മയ്ക്കെതിരെ പോലീസ് കേസ് എടുത്തു. ഇടുക്കി അണക്കര സ്വദേശി ജോമോള്ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാലിന്യം ഇട്ടതിനെ ചൊല്ലി ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുമ്പോൾ ആയിരുന്നു ജോമോള്‍ വാക്കത്തി ഉപയോഗിച്ച് മനുവിനെ വെട്ടിയത്. പരുക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.