തൃശൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ യുവാക്കളുടെ പരാക്രമം. സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ കെ.അജിത്തിനെയും അക്രമിച്ചു. ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു. കസേരകൊണ്ടാണ് ജനല്‍ചില്ല് അടിച്ചു തകര്‍ത്തത്. ഇതുതടാനെത്തിയപ്പോഴാണ് എസ്.ഐക്ക് പരിക്കേറ്റത്.
എടവിലങ്ങ് പൊടിയന് ബസാര്‍ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനില്‍ പരാക്രമം നടത്തിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി.
കൈക്ക് പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ബാക്കി പൊലീസുകാര്‍ യുവാക്കളെ പിടിച്ചു മാറ്റുകയായിരുന്നു. ബാറില്‍ സംഘര്‍ഷമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് ആക്രമണം ഉണ്ടായത്.