ആലുവ: വാളയാര്‍ – കുഴല്‍ പണക്കടത്ത് കേസില്‍ എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വൈസ് പ്രസിഡന്റും, എന്‍.സി.പി.എറണാകുളം ജില്ലാ സെക്രട്ടറിയുമായ എം.എ.അബ്ദുള്‍ ഖാദറിന്റെ നാലാം മൈലിലിലെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തിയ വാളയാര്‍ കള്ളപ്പണ കേസില്‍ അബ്ദുള്‍ഖാദറിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം എറണാകുളം വിജിലന്‍സ് യൂണിറ്റാണ് സിഐ അനില്‍കുമാര്‍ എസ് എല്ലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
തലസ്ഥാനത്ത് തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി, നായകൾ ഭക്ഷണമാകുന്നോ എന്ന സംശയവും ബലപ്പെടുന്നു , കോർപ്പറേഷന്റെ ക്രൂരതയിൽ പ്രതിഷേധിച്ച് മൃഗ സ്നേഹികൾ Rashtradeepam I RTv
ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നത്
ആലുവ എടത്തല സ്വദേശികളും സഹോദരങ്ങളുമായ അബ്ദുള്‍ സലാം, മീതീന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ഇവരുടെ ഉടമസ്ഥതയിലുള്ള മിനിലോറിയില്‍ പ്രത്യേകം സജ്ജീകരിച്ച അറയില്‍ യാതൊരുവിധ രേഖകളുമില്ലാത്ത ഒന്നേമുക്കാല്‍ കോടി രൂപ ഒളിപ്പിച്ച് വച്ച് പച്ചക്കറി വണ്ടി എന്ന വ്യാജേന തമിഴ്നാട്ടില്‍ നിന്നും കൊറോണ ലോക് ഡൗണിന്റെ മറവില്കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് കടത്താന്‍ ശ്രമിച്ചത് വാളയാര്‍ ചെക്ക് പോസ്റ്റില്‍ വച്ച് വാളയാര്‍ പോലീസ് പിടികൂടിയിരുന്നു. അബ്ദുള്‍ഖാദറിന്റെ നിര്‍ദ്ദേശ പ്രകാരം കോയമ്പത്തൂരിലെത്തി കോയമ്പത്തൂര്‍ സ്വദേശിയായ സുരേഷ് എന്നയാളെ ഫോണില്‍ ബന്ധപ്പെടുകയും അബ്ദുള്‍ഖാദറിന് നല്‍കാനായി രണ്ടു ബാഗുകളിലായി സുരേഷ് തന്ന ഒന്നേമുക്കാല്‍ കോടി രൂപ നല്‍കുകയായിരുന്നുവെന്നുമാണ് കള്ളപ്പണവുമായി അറസ്റ്റിലായ സഹോദരങ്ങള്‍ വാളയാര്‍ പോലീസിന് നല്കിയ മൊഴി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക..⇓⇓
https://www.youtube.com/channel/UCFygrSTPORdUgAEFxJGLSUg
വാളയാര്‍ പോലീസ് 2020 ജൂലൈ മാസം പിടികൂടിയ ഒന്നേമുക്കാല്‍ കോടി രൂപയുടെ കള്ളപ്പണം സെപ്തംബര്‍ മാസത്തില്‍ മാത്രമാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ചോ പിടിയിലായ പ്രതികള്‍ പറഞ്ഞ മൊഴികള്‍ സംബന്ധിച്ചോ യാതൊരു വിധ തുടരന്വേഷണവും നടത്താതെ കള്ളപ്പണ കടത്ത് കേസ് വാളയാര്‍ പോലീസ് അട്ടിമറിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിവാദ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേരളത്തിലെ ബിനാമിയായ എന്‍. സി. പി നേതാവ് അബ്ദുള്‍ഖാദറിന് സംസ്ഥാന ഭരണത്തിലും, സംസ്ഥാനത്തെ പോലീസ് സേനയിലും ഉള്ളവരുമായി അടുത്ത സൗഹൃദ ബന്ധങ്ങള്‍ ഉള്ളതിനാലാണ് അബ്ദുള്‍ഖാദറിനെതിരെ വാളയാര്‍ കള്ളപ്പണ കടത്ത് കേസില്‍ തുടരന്വേഷണം ഉണ്ടാകാതിരുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. വാളയാറില്‍ പിടികൂടിയ കള്ളപ്പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്നും ഈ കള്ളപ്പണ ഇടപാടിലും അബ്ദുള്‍ഖാദറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തിലും വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗിരീഷ്ബാബു മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലുള്ളത്