പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ സര്‍ക്കാറിന് സുപ്രീംകോടതി അനുമതി നവല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന്, പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തള്ളി കൊണ്ട് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ആറാം തിയ്യതി ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിവിധി. കോടതി ഉത്തരവ് അനുസരിച്ചേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.