ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.ഞായറാഴ്ച വൈകിട്ട് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത കരിമഠം സ്വദേശി അന്‍സാരിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് സെപ്റ്റംബറിലെ സിറ്റിംഗില്‍ പരിഗണിക്കും.