തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാര്‍ഡാം പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. സംഭവത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികള്‍ വനത്തിനുള്ളില്‍ ഒളിച്ചതായി പൊലീസ് അറിയിച്ചു.
പെട്രോളിംഗിനിടെ പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. സമീപത്തെ വീടുകള്‍ക്ക് നേരെയും ഇവര്‍ ആക്രമണം നടത്തി.