തിരുവനന്തപുരം: എക്സൈസ് എന്ഫോഴ്മെന്റ്റ് ആന്റ്റ് ആന്റ്റീ നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറും പാര്‍ട്ടിയും വെള്ളനാട് കരുണാ സായി ആശുപത്രിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് 5 ലിറ്റര്‍ ചാരായം ബൈക്കില്‍ കടത്തിയ കവിയും ഗായകനുമായ ആര്യനാട് കൊക്കോട്ടേല തൊണ്ടംകുളം ശ്രീവത്സം വീട്ടില്‍ ചന്ദ്രമോഹനന് മകന് ഷിബു (38) അറസ്റ്റിലായത്. മുന്‍പ് നിരവധി അബ്കാരി കേസ്സുകളിലെ പ്രതിയായ ഷിബു ഇപ്പോള്‍ കവിത എഴുത്തും തിരക്കഥാകൃത്തുമാണ്. ഷിബുവിനെ ചോദ്യം ചെയ്തതിന്റ്റെ അടിസ്ഥാനത്തില്‍ ടിയാന്റെ വീട്ടില്‍ നിന്നും വാറ്റുവാന്‍ സൂക്ഷിച്ചിരുന്ന 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിനെ കൂടാതെ പാര്‍ട്ടിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ആര് മുകേഷ് കുമാര്‍, പ്രിവന്റ്റീവ് ആഫീസര്‍മാരായ എസ് മധുസൂദനന് നായര്‍ (IB) ഹരികുമാര്‍ സിവില്‍ എക്സൈസ് ആഫീസര്‍മാരായ ജസീം, സുബിന്, രാജേഷ്,ഷംനാദ്, ജിതേഷ്,ശ്രീലാല്‍ എന്നിവരും പങ്കെടുത്തു