ലൈഫ് മിഷന് കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ട് വേണുഗോപാലിന് ഇ ഡി നോട്ടീസ്. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.
ശിവശങ്കറിന്റെ നിസഹകരണത്തെ മറികടക്കാനാണ് വേണുഗോപാലിനോട് കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റ ചോദ്യംചെയ്യല്‍ ഇന്നും തുടരും. ഇന്നലെ അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്.
ലൈഫ് മിഷന് കരാര്‍ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇ.ഡി. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്.
ടെണ്ടറില്ലാതെ ലൈഫ് മിഷന് കരാര്‍ യൂണിടാക്കിന് നല്കാന് ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് സ്വപ്നയുടെ മൊഴി. ആരോപണം ശിവശങ്കര്‍ നിഷേധിച്ചെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണ് ഇന്ന് ശ്രമിക്കുക. മാത്രമല്ല ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളെ വരും ദിവസം അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.