കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ മൂന്ന് പേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളി ഫെയ്ത്ത് നിര്‍മ്മാണ കമ്പനി ഉടമയെയും രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരെയുമാണ് കസ്റ്റഡിയിലെടുത്തത്. ഫ്ളാറ്റ് നിര്‍മ്മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത് അതേസമയം ക്രൈംബ്രാഞ്ച് സംഘം ചോദ്യം ടെയ്യല്‍ തുടങ്ങിയതോടെ ഫ്ളാറ്റുടമകള്‍ പരിതിക്ക് പുറത്തായി. കേസില്‍ അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെയാണ് കൂടുതല്‍ പേര് ഫോണ്‍ സുച്ച്ഓഫ് ചെയ്ത് നഗരം വിട്ടത്.