കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ആയിഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ലക്ഷദ്വീപ് ഭരണ കൂടത്തിന് നിര്‍ദേശം നല്കി. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതീഷ് വിശ്വനാഥന് ഹൈക്കോടതിയില്‍ അപേക്ഷ നല്കി.
തുടര്‍ന്നാണ് ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ ജൂണ്‍ 20 ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ടെന്നും കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാനിടയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആയിഷയുടെ ആവശ്യം