പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയിലായി. പാലക്കാട് കോട്ടോ പ്പാടം വില്ലേജ് ഓഫിസര്‍ വി. ഹരിദേവാണ് വിജിലന്‍സിന്റെ പിടിയിലായത്. വില നിര്‍ണയ സര്‍ട്ടിഫിക്കറ്റിനായി 6,000 വാങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്.