തിരുവനന്തപുരത്ത് എസ്.ഐ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി. തിരുവനന്തപുരം നെല്ലിമൂട്ടിലാണ് സംഭവം. തൃശൂര്‍ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ് ഐ ബിജുവിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എസ്.ഐയുടെ ബന്ധുവാണ് പരാതിക്കാരി.
പരാതിക്കാരിക്ക് 16 വയസുള്ളപ്പോള്‍ മുതല്‍ എസ്.ഐ പീഡിപ്പിച്ചിരുന്നുവെന്നും 8 വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പീഡനം തുടര്‍ന്നതെന്ന് യുവതി പറയുന്നു.
പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ട്രെയിനി എസ് ഐക്കെതിരെ പോക്സോ കേസായിരിക്കും ചുമത്തുന്നതെന്നും കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്നും നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.