തേപ്പ് എന്നത് ആണിന്റെയും പെണ്ണിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. പക്ഷേ എപ്പോഴും തേപ്പ് എന്ന പദം പെണ്‍കുട്ടികളെ മാത്രം ഉദ്ദേശിച്ചുള്ള ഒരു പറച്ചിലാണ്. തേപ്പ് കിട്ടിയത് ആര്‍ക്കാണെങ്കിലും ചിലര്‍ കരയും മറ്റ് ചിലര്‍ വെറെ ബന്ധങ്ങളിലേയ്ക്ക് ചേക്കേറും. പിന്നെ ഒരു കൂട്ടരുണ്ട്. മേല്‍പ്പറഞ്ഞ രണ്ട് കാര്യങ്ങളും ഇക്കൂട്ടര്‍ ചെയ്യില്ല. ജീവനായി സ്നേഹിച്ചവര്‍ ചതിച്ചു എന്നറിഞ്ഞാല്‍ കൊല്ലുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം പ്രതികാരം. നമ്മുടെ നാട്ടിലും ഇത്തരം കൊലകള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു സംഭവം ബാംഗ്ലൂരില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
22 കാരിയാണ് മുന്‍ കാമുകന്റെ ആക്രമണത്തില്‍ ബംഗളൂരുവില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ മുന്‍ കാമുകനെ തേച്ച് മറ്റൊരുത്തനെ സ്വന്തമാക്കിയിരുന്നു മോനിക്ക എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി. കഴിഞ്ഞ ദിവസം യുവതി പുതിയ കാമുകന്റെ വീട്ടില്‍ പോയിരുന്നു. ഇതറിഞ്ഞ മുന്‍ കാമുകന് അവിടെയത്തി.
ഇതിനിടെ പുതിയ കാമുകനും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും കാമുകന് മോനിക്കയെ മര്‍ദിക്കുകയും ചെയ്തിരുന്നു. മുന്‍ കാമുകന് അവിടെയത്തിയപ്പോള്‍ യുവതിയെ തന്റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഇവിടെ വെച്ച് മോനിക്കയെ മുന്‍ കാമുകന് ഹെല്‍മറ്റ് വെച്ച് തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പോലീസ് സംഭവത്തില്‍ കേസെടുക്കുകയും രണ്ട്് കാമുകന്മാരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.