കൊല്ലം: പോക്സോ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശി രാജ്കുമാർ ആണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആണ് അറസ്റ്റിലായ രാജ്കുമാര്. പതിമൂന്നുകാരിയെ വശീകരിച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.