കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഐ.ജി. ലക്ഷ്മണയ്ക്കും മുന്‍ ഡി.ഐ.ജി. സുരേന്ദ്രനും ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. ഈയാഴ്ച ചോദ്യംചെയ്യലിന് കൊച്ചിയിലെ ഓഫീസില്‍ ഹാജാരാകാനാണ് നിര്‍ദേശം. മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം.
കെ.പി.സി.സി. പ്രസിഡന്റിനെ ഇ.ഡി. വേട്ടയാടുകയാണെന്ന ആരോപണവുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. ഇ.ഡിയുടേത് വേട്ടയാടല്‍ തന്നെയാണെന്നതില്‍ എന്താണ് സംശയം. ഇ.ഡിയും സി.ബി.ഐയും ആദായനികുതി വകുപ്പും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ആയുധ ഡിപ്പാര്‍ട്ട്മെന്റുകളായി മാറിയിരിക്കുകയാണ്. ചോദ്യംചെയ്യലിന് വിളിച്ചോട്ടെ, നിയമത്തിനെയൊന്നും തങ്ങള്‍ ഭയപ്പെടുന്നില്ലന്നും കെസി പറഞ്ഞു.