കളമശ്ശേരി: അന്തര്‍ സംസ്ഥാന ലഹരി സംഘത്തില്‍പ്പെട്ട യുവാവ് ബ്രൗണ്‍ഷുഗറുമായി പിടിയില്‍. സംശയാസ്പദമായ സാഹചര്യത്തിൽ നിന്ന ഇയാളെ നാട്ടുകാർ ആണ് പിടികൂടിയത്. അരഗ്രാമോളം വരുന്ന ബ്രൗണ്‍ഷുഗറാണ് ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. കളമശ്ശേരി പള്ളിലാങ്കര പൈപ്പ് ലൈന്‍ റോഡില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് നാഗരപ്പാറ റിപന്‍ ഷേകിനെയാണ് (25) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് പുറമെ നിന്നുള്ളവര്‍ വന്നുപോകുന്നതായ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ബഷീറിെന്റ നേതൃത്വത്തില്‍ നാട്ടുകാര്‍ നിരീക്ഷികുനുണ്ടായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് പ്രതിയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതും കൈയില്‍ ലഹരി ഉല്പന്നം കണ്ടെത്തിയതും. ഉടന്‍ തന്നെ നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.