45 കാരിയെ ഭര്‍ത്താവിന്റെ കണ്മുന്നില് വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാല് പേര് ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രി ദമ്പതികള്‍ ഉറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നാലുപേര്‍ വീട്ടില്‍ കയറി ദമ്പതികളെ ബന്ദികളാക്കിയത്. കവര്‍ച്ച നടത്തുകയായിരുന്നു ഉദ്ദേശം. യുവതിയുടെ ഭര്‍ത്താവിനെ വിവസ്ത്രനാക്കിയ ശേഷം 1400 രൂപ കൈക്കലാക്കി. കൂടുതല്‍ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അവര്‍ ആവശ്യപ്പെട്ടെങ്കിലും കുറച്ച് വെള്ളി ആഭരണങ്ങള്‍ ഒഴികെ ദമ്പതികള്‍ക്ക് കാര്യമായൊന്നും ഉണ്ടായിരുന്നില്ല.
മറ്റൊന്നും കിട്ടാതെ വന്നപ്പോള്‍ കവര്‍ച്ചക്കാര്‍ യുവതിയെ ഭര്‍ത്താവിന്റെ കണ്മുന്നില് വച്ച് ബലാത്സംഗം ചെയ്തു. പ്രതികളില്‍ നാലാമനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.