ആലപ്പുഴ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷം എന്ന് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി.പുലർച്ചെ 1.30നാണ് പ്രസവം നടന്നതെന്നാണ് യുവതിയുടെ മൊഴി. പ്രസവശേഷം കാമുകന് പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായി യുവതി പറഞ്ഞു.
രാജസ്ഥാനിൽ പഠിക്കുമ്പോൾ പെൺകുട്ടി ഒരു യുവാവുമായി അടുപ്പത്തിലായി. തിരുവനന്തപുരത്ത് ജോലി ചെയ്യുമ്പോഴും ബന്ധം തുടർന്നു. ആശുപത്രി മാനേജ്മെൻ്റിൻ്റെ പരാതിയെ തുടർന്നാണ് യുവതിക്കെതിരെ കേസെടുത്തത്. കുട്ടിയെ ആലപ്പുഴയിലെ അമ്മത്തൊട്ടിൽ ഉപേക്ഷിച്ചിരുന്നതായി യുവതി മൊഴി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയത്.