തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് 1 കേസില്‍ മുസ്ലീം ലീഗ് നേതാവിന്റെ ബന്ധുവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കവല സ്വദേശി പുക്കാട്ടില്‍ റമീസിനെ (32) ആണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കടത്തു സംഘവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇതിന് മുമ്പും ഇയാള്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. റമീസിന്റെ ഗള്‍ഫില്‍ ബിസിനസുകാരനായിരുന്നു. ചെറുപ്പം മുതല്‍ റമീസ് ഗള്‍ഫിലാണ്. നാട്ടില്‍ സ്വന്തമായി ജോലിയോ ബിസിനസോ ഇല്ലാത്ത ഇയാള്‍ ഇടക്കിടെ വിദേശത്തേക്ക് കടക്കാറുണ്ട്. മംഗലാപുരം, ബംഗളൂരു എന്നിവിടങ്ങളിലെ സ്വര്‍ണക്കടത്ത് സംഘവുമായും ബന്ധമുണ്ട്. 2015ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കാര്‍ഗോ മാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് കസ്റ്റംസ് പിടികൂടിയിരുന്നു. അന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. മൃഗവേട്ട ഉള്‍പ്പെടെ കേസുകളും ഉണ്ട്.റമീസിനെ കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് കൈമാറുമെന്നാണ് അറിയുന്നത്