കൊച്ചി: വിദ്യാര്‍ഥി പ്രവേശനത്തിന് തലവരിപണം പിരിച്ചെടുത്ത കൊച്ചിന് കോളേജ് അധികൃതര്‍ കുടുങ്ങും. പണം പിരിച്ചതിന് തെളിവായി സെക്രട്ടറിയുടെ അഫിഡവിറ്റ് കോടതിയിലെത്തിയതോടെ നടത്തിപ്പൂകാര്‍ കൂട്ടത്തോടെ അങ്കലാപ്പിലായി. പണപിരിവിനും ദൂര്‍ത്തിനുമെതിരെ ട്രസ്റ്റ് അംഗങ്ങള്‍ നല്കിയ പരാതിയില്‍ യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോളേജ്മാനേജര് തോമസ് വയലാട്ടിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് കോളേജിനെതിരെ കൂടുതല്‍ തെളിവുകളടക്കമുള്ള ആരോപണങ്ങള്‍ പുറത്തുവരുന്നത്.
ഇവിടുത്തെ അഴിമതിയും ദൂര്‍ത്തും ചോദ്യംചെയ്ത് കളമശ്ശേരി പാണാട്ട് അഷറഫ് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ക്ക് പരാതി സമര്‍പ്പിക്കുകയും. കോടതിയിലെത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് കൊച്ചി മുന്‍സീഫ് കോടതിയിലുള്ള കേസില്‍ ഒരു കോടിയില്‍ പരം രൂപ സംഭാവന പിരിച്ചതായി സെക്രട്ടറി ജോര്‍ജ് മൂക്കന് സമ്മതിക്കുന്നു. 27. 6 . 2019 ല്‍ കൊച്ചി മുന്‍സീഫ് കോടതിയില്‍ o.s. 193 / 2019 നമ്പര്‍ കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യുകയും ചെയ്തു. പിന്നാലെ കൗണ്ടര്‍ അഫിഡവിറ്റ് തിരുത്തുവാന്‍ ഇവര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
പ്രവേശനത്തിന് വേണ്ടി പണം പിരിച്ചു: കൊച്ചിന് കോളേജ് മാനേജര്‍ തോമസ് വയലാട്ട് തെറിച്ചു
നിയമവിരുദ്ധമായി സംഭാവന പിരിച്ച് അതിനു പുറമേ ബില്‍ഡിംഗ് ഫണ്ട്. ഡെവലപ്മെന്റ് ഫണ്ട്. പിടിഎ ഫണ്ട് എന്നീ വിവിധ പേരുകളില്‍ ലക്ഷക്കണക്കിനു രൂപ ഇവര്‍ പിരിച്ചെടുത്തുവെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് നിരവധി രേഖകളാണ് പരാതിക്കാരന് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോക്ടര്‍ എം എസ് മുരളി നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും തോമസ് വയലാറ്റിനെ മാനേജര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനിടെ കൊച്ചിന് കോളേജ് വിദ്യാര്‍ഥികളുടെ ഭാവിതകര്‍ത്ത മാനേജര്‍ തോമസ് വയലാട്ടിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാര്‍ത്ഥികളുടെ കാമ്പയിനും തുടങ്ങി. അഡ്മിഷന് കോഴ വാങ്ങിയതിന്റെ പേരില്‍ യൂണിവേഴ്സിറ്റി കുറ്റക്കാരനെന്ന് കണ്ടെത്തിയ മാനേജര്‍ തോമസ് വയലാട്ടിനെ പുറത്താക്കാതിരിക്കുന്നത് വഴി വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് മാനേജ്മെന്റ് കളിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പറയുന്നു.