ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല. ബംഗളുരുവില്‍ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് ഇ.ഡി കോടതിയെ അറിയിച്ചത്. നിലവിലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പുതിയ അപേക്ഷ നല്‍കിയത്.