ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. പ്രഭാതസവാരിക്കിറങ്ങിയ ബി.ജെ.പി നേതാവ് സഞ്ജയ് ഖോഖറാണ് വെടിയേറ്റ് മരിച്ചത്. പടിഞ്ഞാറന്‍ യു.പിയിലെ ഭാഗ്പത് ഗ്രാമത്തില്‍ വസതിക്ക് സമീപത്തുള്ള വയലിലാണ് ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ സഞ്ജയ് ഖോഖറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.