പന്തളം: വിവാഹിതയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവതിയുടെ സഹോദരന്റെ സുഹൃത്തായ കുളനട സ്വദേശി സിനു രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മാര്‍ച്ചിലാണ് പരാതിക്കാസ്പദമായ സംഭവം. യുവതിയുടെ വീട്ടിലെത്തിയ സിനു രാജന് യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. നിരന്തരം ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവതിയെ ഭീക്ഷണിപ്പെടുത്തി. തുടര്‍ന്ന് മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു. പല തവണ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും വാങ്ങി പണയം വെയ്ക്കുകയും ചെയ്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ സിനു രാജന് പ്രചരിപ്പിച്ചതോടെയാണ് ഈ മാസം മൂന്നാം തീയതി യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനു രാജനെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ സിനു വീട്ടില്‍ ക്വാറന്റീനിലായിരുന്നു. കൊവിഡ് നെഗറ്റീവായ പരിശോധനാഫലം വന്നതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.