പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ ജാമ്യപേക്ഷ കോടതി തള്ളി. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിജെപി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തളളിയത്. കടവത്തൂരിലെ കുറുങ്ങാട്ടുകുനിയില്‍ പത്മരാജന്റെ (പപ്പന്–42) ജാമ്യാപേക്ഷയാണ് ജഡ്ജി പി എന്‍ വിനോദ് തള്ളിയത്.
നേരത്തയും ഇയാളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. യുപി സ്കൂള്‍ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍ടിയു ജില്ലാ നേതാവുമായിരുന്നു പത്മരാജന്.ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അധ്യാപകരും പ്രദേശവാസികളും ഉള്‍പ്പെടെ മുപ്പതിലേറെപ്പേരുടെ മൊഴി കേസില്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയില്‍നിന്നും സഹപാഠികളില്‍ നിന്നുമൊക്കെ ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അധ്യാപകനുപുറമെ വെറെ ഒരാളും കുട്ടിയെ പീഡിപ്പിച്ചതായി ആരോപണം ഉണ്ട്. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയില്‍നിന്നും സഹപാഠിയില്‍നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ കേസ് നല്കിയ ഉടനെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിക്ക് മേല്‍ പോക്സോ കുറ്റം ചുമത്തി അന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോയ പ്രതി ഒരുമാസത്തിന് ശേഷമാണ് പിടിയിലാകുന്നത്.