അശ്ലീല യുട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം ഇല്ല. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് അതിശക്തമായി എതിര്‍ത്തിരുന്നു.
ജാമ്യം കുറ്റം ചെയ്യുന്നവര്‍ക്ക് പ്രേരണയാകുമെന്ന വാദം അംഗീകരിച്ചു. ചുമത്തിയിരിക്കുന്നത് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നും ലാപ്ടോപും മൊബൈല്‍ ഫോണും എടുത്തു കൊണ്ട് പോയെന്നുമാണ് കേസ്. അതിക്രമിച്ചു കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍.
കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സ്ഥിതിക്ക് പൊലീസിന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാം