മാന്നാര്‍: വില്ലേജ് ഓഫീസിനുള്ളില്‍ മദ്യപിച്ചു ബോധംകെട്ടു കിടന്ന രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. കുരട്ടിശ്ശേരി വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ തിരുവനന്തപുരം പാറശാല വലിയവിള പുത്തന്‍ വീട്ടില്‍ ജയകുമാര്‍ (39), മാന്നാര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമുടി എണ്‍പതില്‍ചിറ വീട്ടില്‍ അജയകുമാര്‍ (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മാന്നാര്‍ വില്ലേജ് ഓഫീസില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. എട്ടുമണിയോടെ വില്ലേജ് ഓഫീസിനുള്ളില്‍ വെളിച്ചം കാണുകയും, അനക്കം കേള്‍ക്കുകയും ചെയ്തപ്പോള്‍ അതുവഴിപോയ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ അമിതമായി മദ്യപിച്ചു ബോധം നഷ്ടപ്പെട്ട നിലയിലായിരുന്നു രണ്ടുപേരും. തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.