പാലക്കാട്: വിവാഹ മോചനനടപടികള്ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. ബൈക്കില്‍ കോടതിയല്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ്വെട്ടിപ്പരിക്കേല്പ്പിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍.