കോതമംഗലം പളളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയാല്‍ കേന്ദ്രസേനയെ വിളിക്കണമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിആര്‍പിഎഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. സിആര്‍പിഎഫ് പള്ളിപ്പുറം ക്യാംപിനാകും ചുമതല.
ഓര്‍ത്തഡോക്സ് സഭ നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോതമംഗലം പളളി ഏറ്റെടുക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന യാക്കോബായ സഭയുടെ ആവശ്യം കോടതി തള്ളി.