പത്തനംതിട്ട കുമ്പഴയില്‍ 92കാരിയെ കഴുത്തറത്ത് കൊന്നു. കുമ്പഴ സ്വദേശി ജാനകിയാണ് ഇന്നലെ അര്‍ധരാത്രിയോടെ കൊല്ലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലപ്പെട്ട ജാനകിയും രണ്ട് സഹായികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മക്കള്‍ കേരളത്തിന് പുറത്താണ്. കത്തിന്റെ പകര്‍പ്പ് വീടിനുള്ളില്‍ പലയിടത്തായി പ്രദര്‍ശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്ന് പത്തനംതിട്ട എസ്.പി കെ.ജി.സൈമണ്‍. ഞാന്‍ കൊല്ലുന്നു. ജയിലില്‍ പോകുന്നു എന്ന് കത്തെഴുതി പലയിടങ്ങളില്‍ ഇട്ട ശേഷമായിരുന്നു കൊലപാതകമെന്നും എസ്.പി പറഞ്ഞു പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കും.