മൂവാറ്റുപുഴ ദുരഭിമാന വധശ്രമത്തില്‍ മുഖ്യപ്രതില് ബേസില്‍ എല്‍ദോസിന്റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. ഇയാളാണ് ബൈക്ക് ഓടിച്ചത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം വധശ്രമവും പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവം പ്രതികള്‍ക്കെതിരെ കേസെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പിക്കാണ് കേസന്വേഷണത്തിന്റെ ചുമതല. സഹോദരിയുമായുള്ള പ്രണയത്തെ തുടര്‍ന്നാണ് അഖിലിനെ നടുറോഡില്‍ വെട്ടിവീഴ്ത്തിയത്.
കാമുകിയുടെ സഹോദരനായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. പണ്ടിരിമല തടിയിലക്കുടിയില്‍ ശിവന്റെ മകന് അഖില്‍ (19) ആണ് വെട്ടേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്തു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്