സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്കൂളില്‍ ആണ് ഭക്ഷ്യ വിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.
രാവിലെ 11 മണിക്ക് സ്കൂളില്‍ എത്തിച്ച ബിരിയാണി കുട്ടികള്‍ക്ക് നല്‍കിയത് വൈകിട്ട് 6 മണിക്ക്. ഭക്ഷണം എത്തിച്ചത് കൊടുമണ്ണിലുള്ള ക്യാരമല്‍ ഹോട്ടലില്‍ നിന്നുമാണ്. കൊടുമണ്‍ കാരമല്‍ സ്റ്റോറീസ് ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം. ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെതാണ് നടപടി. സ്കൂളില്‍ ഭക്ഷണ വിതരണം നടത്താന്‍ ഹോട്ടലിന് അനുമതി നല്‍കിയിരുന്നില്ല എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. 50 അധ്യാപകര്‍ക്കുള്ള ഭക്ഷണം എത്തിക്കാനുള്ള ഓര്‍ഡറാണ് നല്‍കിയത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടിയെടുക്കും.
അതേസമയംഭക്ഷ്യസുരക്ഷ പരിശോധനയ്ക്ക് പിന്നാലെ പത്തനംതിട്ടയില്‍ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി. അടൂര്‍ ബൈപ്പാസിലെ അല്‍ ഫറൂജ്, റാന്നി പറപ്പെട്ടിയിലെ ശ്രീശാസ്താ ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകള്‍ക്ക് പിഴച്ചുമത്തി. ജില്ലയില്‍ ഇന്ന് 16 ഇടങ്ങളിലാണ് സ്പെഷ്യല്‍ സ്ക്വാര്‍ഡിന്റെ പരിശോധന നടന്നത്.ഒരാഴ്ചയ്ക്കിടെ രണ്ട് പേര് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.