മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കെടുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരെയാണ് ഇതാദ്യമായി സ്വപ്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ദുബൈയിലേക്കു പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താന്‍ ദുബൈയിലെത്തിച്ചിരുന്നുവെന്നും എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നുമാണ് വെളിപ്പെടുത്തല്‍.
എറണാകുളം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. 2016ല്‍ മുഖ്യമന്ത്രി ദുബൈയില്‍ പോയ സമയത്താണ് ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നത്. ഇത് ദുബൈയിലെത്തിക്കാന്‍ ശിവശങ്കര്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് നയതന്ത്ര ചാനല്‍ വഴി ബാഗ് എത്തിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. ഈ ബാഗ് മുഴുവന്‍ കറന്സികളായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
സ്കാന്‍ ചെയ്തപ്പോഴാണ് ഇത് കറന്‍സിയാണെന്ന് വ്യക്തമായതെന്നും സ്വപ്ന പറയുന്നു. പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതു കൊണ്ടു തന്നെ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അവര്‍ പറഞ്ഞു. തന്റെ ജീവനു ഭീഷണിയുള്ളതിനാലും വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാലുമാണ് ഇപ്പോള്‍ സ്വമേധയാ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തിയത്.