ബെംഗളൂരു: ലിവിങ് ടുഗെതറിലായിരുന്നു ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനെ സംരക്ഷിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ച് കുഞ്ഞിൻ്റെ മാതാപിതാക്കള്‍. ബെംഗളൂരുവിലെ സരസ്വതിപുരത്തു താമസിക്കുന്ന യുവാവിനും യുവതിയുമാണ് കുഞ്ഞു ജനിച്ചത്. ജനിച്ചു 12 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെയാണ് ഇവർ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
ദമ്പതികൾക്കും കുടുംബാംഗങ്ങള്‍ക്കും കുഞ്ഞിനെ സംരക്ഷിക്കാൻ താല്പര്യമില്ലെനന്നായിരുന്നു നിലപാട്. അയല്‍വാസികള്‍ വിവരം അറിഞ്ഞതോടെ വിഷയത്തില്‍ ഇടപെടുകയും കുഞ്ഞിനെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ ഏല്പിക്കുകയായിരുന്നു. അയല്‍വാസികളില്‍ ഒരാള്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചെങ്കിലും നിയമ നടപടികള്‍ കാരണം പിന്മാറുകയായിരുന്നു. തുടർന്ന് കുട്ടിയെ തിരികെ സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് 2 മാസം അവധി അനുവദിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.