കൊല്ലം: അഞ്ചല്‍ കരുകോണില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കരുകോണ്‍ സ്വദേശി ഷാജഹാനാണ് മരിച്ചത്. പരുക്കേറ്റ ഭാര്യ അനീസ ആശുപത്രിയില്‍ ചികില്‍സയിലാണ്. കരുകോണ്‍ ബിസ്മി മന്‍സിലില്‍ ഷാജഹാന്(65)ാണ് ഭാര്യ അനീസയെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം തൂങ്ങി മരിച്ചത്. രാവിലെ ഇരുവരും തമ്മിലുളള വാക്കുതര്‍ക്കത്തിനിടെയാണ് ഷാജഹാന് വെട്ടുകത്തി ഉപയോഗിച്ച് അനീസയെ കഴുത്തിലും കൈയിലും വയറിലുമായി വെട്ടിയത്. ഷാജഹാന് കിടപ്പുമുറിയില്‍ കയറി ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. അനീസയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. മദ്യപിച്ചെത്തുന്ന ഷാജഹാന് ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍ വാസികള്‍ പറയുന്നു.