മട്ടന്നൂരില്‍ വൃദ്ധയ്ക്ക് ലൈംഗിംക പീഡനമേല്ക്കാനിടയായ സംഭവത്തിലും അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വനിതാ ജീവനക്കാരി നൽകിയ പീഡന പരാതിയിലും റിപ്പോര്‍ട്ട് തേടാന്‍ വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് മട്ടന്നൂരിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപത്തിയഞ്ചുകാരിക്കാണ് പീഡനം നേരിട്ടത്. കേസില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ എസ്പിയാണ് റിപ്പോർട്ട് നൽകേണ്ടത്.
അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സലിമിനെതിരായ ഓഫിസിലെ ലൈംഗികാതിക്രമത്തിന് പെരുമ്പാവൂർ ഡിവൈഎസ്പി റിപ്പോർട്ട് നൽകണം